എന്‍ഡോസള്‍ഫാന്‍: കേന്ദ്രനിലപാട് മനുഷ്യത്വവിരുദ്ധം-യാസ്
സലാല: എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയില്‍ യൂത്ത് അസോസിയേഷന്‍ ഓഫ് സലാല(യാസ്) ശക്തമായി പ്രതിഷേധിച്ചു. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് വേണ്ടി 80ലധികം രാജ്യങ്ങള്‍ മുന്നിട്ടിറങ്ങിയിട്ടും ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായി വോട്ടുചെയ്യുമെന്ന പ്രഖ്യാപനം രാജ്യത്തെ ജനങ്ങളെ അവഹേളിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണെ് യാസ് സെന്‍ട്രല്‍ കമ്മിറ്റി വിലയിരുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന പ്രതിഷേധപരിപാടികളോടും ഇരകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സോളിയാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിവരുന്ന സമര-സേവനപ്രവര്‍ത്തനങ്ങളോടും യാസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വരും തലമുറകളെപ്പോലും തീരാദുരിതത്തിലാഴ്ത്തുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് പുതിയ പഠനറിപ്പോര്‍ട്ട് വേണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് ഇരകളോടുള്ള ക്രൂരതയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച യാസ് പ്രസിഡന്റ് സലീം സേട്ട് പ്രസ്താവനയില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ വെബ്‌സൈറ്റിലൂടെ നടത്തിവരുന്ന ഒപ്പുശേഖരണത്തില്‍ പരമാവധി പ്രവാസി സുഹൃത്തുക്കള്‍ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സെക്രട്ടറി അബ്്ദുല്ല മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.